ചാത്തമംഗലം പഞ്ചായത്തിലെ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന : മലിന ജലം പുറത്തേക്കൊഴുക്കിയ കട അടയ്ക്കാൻ നിർദ്ദേശം നല്കി.


കട്ടാങ്ങൽ : കട്ടാങ്ങൽ, ചാത്തമംഗലം, കമ്പനി മുക്ക് എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനികരമായി ,മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച 3 സ്ഥാപനങ്ങൾക്ക്
നോട്ടീസ് നല്കി. പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും , ശുചിത്വമില്ലാത്തതുമായ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നല്കിയത്. കടയിൽ നിന്നുള്ള മലിന ജലം പുറത്തേക്കൊഴുക്കിയ കടയടക്കാൻ നിർദ്ദേശിച്ചു.





ഹോട്ടൽ ,ബേക്കറി , കൂൾ ബാർ, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം, തൊഴിലിടങ്ങൾ, ഫ്ലാറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത 3 കടകളിൽ നിന്നും പിഴയിടാക്കി. പരിശോധനയ്ക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ
സുധീർ രാജ് ഒ, അബ്ദുൾ ഹക്കീം KP, മജ്നു t എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris