മണിപ്പൂർ,ഹരിയാന,ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ എസ്.ഡി.പിഐ ധര്‍ണ്ണ നടത്തി.


കട്ടാങ്ങൽ:ബിജെപി ഭരണ തണലിൽ ക്രൈസ്തവര്‍ക്കെതിരെ മണിപ്പൂരിലും മുസ്ലിംകൾക്കെതിരെ ഹരിയാനയിലും നടക്കുന്ന ന്യൂനപക്ഷ വേട്ടയ്ക്കും ബുള്‍ഡോസര്‍ രാജിനുമെതിരെ എസ് ഡി പി ഐ ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി കട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ ധര്‍ണ്ണ നടത്തി. 




എസ്.ഡി.പി.ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി അംഗം റഷീദ് കെ പി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് കരുവംപൊയിൽ വിഷയാവതരണം നടത്തി.എസ് ഡി പി ഐ ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ കെ എം,സെക്രട്ടറി ബഷീർ പുള്ളാവൂർ എന്നിവർ ധർണ്ണക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. മുഹിയുദ്ദീൻ.റഷീദ്.ഹബീബ് ഷുക്കൂർ ഷമീർ. ഫാരിസ്. സിനാൻ. ശരീഫ് എന്നിവർ ധർണയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris