ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരം; മാവൂർ പോലീസ് നിർമ്മിച്ച ഹ്രസ്വചിത്രത്തിന് രണ്ടാം സ്ഥാനം നേടി


മാവൂർ : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ മാവൂർ പോലീസ് നിർമ്മിച്ച ഹ്രസ്വചിത്രം രണ്ടാം സ്ഥാനം നേടി. 




മാവൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ലിജുലാൽ ചാത്തമംഗലം സംവിധാനം ചെയ്ത ‘ലൈഫ് ലൈൻ’ എന്ന ഹ്രസ്വചിത്രത്തിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. അറുപതോളം ഹ്രസ്വചിത്രങ്ങളാണ് അഖിലേന്ത്യാ തലത്തിൽ നടത്തിയ മത്സരത്തിൽ ഉൾപ്പെട്ടത്. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ലൈഫ് ലൈനാണ് ജഡ്ജിങ് പാനൽ രണ്ടാമതായി തിരഞ്ഞെടുത്തത്.

അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ലൈഫ് ലൈനാണ് ജഡ്ജിങ് പാനൽ രണ്ടാമതായി തിരഞ്ഞെടുത്തത്. എറണാകുളം കടവന്ത്ര ലയൺസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്രതാരവും എഴുത്തുകാരനുമായ മധുപാലും ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയും ചേർന്ന് വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സംവിധായകൻ സി.പി.ഒ ലിജുലാൽ ചാത്തമംഗലം, ക്യാമറാമാൻ ബഞ്ജിത്ത് പി. ഗോപാൽ, ക്രിയേറ്റീവ് ഡയറക്ടർ ഷിജു പാപ്പന്നൂർ തുടങ്ങിയവർ രണ്ടാം സ്ഥാനം നേടിയ ലൈഫ് ലൈൻ എന്ന ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post
Paris
Paris