റോഡ് പണി ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ തുടർ പ്രക്ഷോഭം സംഘടിപ്പിക്കും.



കൊടിയത്തൂർ : അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ മൂലം കാൽനടയാത്ര പോലും ദുസ്സഹമായ കൊടിയത്തൂർ- ചെറുവാടി റോഡിന്റെ പണി ഇനിയും വൈകിയാൽ തുടർപ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് കൊടിയത്തൂരിൽ നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനകീയ ഉപവാസസമരം മുന്നറിയിപ്പ് നൽകി. 




പ്രസിഡണ്ട് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായി ജനപിന്തുണ നേടാനായി. കൊടിയത്തൂർ മുതൽ ചെറുവാടി വരെയുള്ള ഭാഗങ്ങളിലെ ജനജീവിതം റോഡിന്റെ ദുരവസ്ഥ കാരണം ഒന്നര വർഷമായി സ്തംഭിച്ചിരിക്കയാണ്.

ഉപവാസ സമര സമാപനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് കെ.സലീം ഉൽഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി നൂറുദ്ദീൻ മുക്കം, യൂണിറ്റ് ജനറൽ സെക്രട്ടറി നിസാർ ബെല്ല , ഷിംജി വാരിയം കണ്ടി,
ബാബു പൊലുകുന്നത്ത്, കരീം പഴങ്കൽ, ആയിഷ ചേലപ്പുറത്ത് , എം. സിറാജുദ്ദീൻ, പി.ജി. മുഹമ്മദ്, ഇ.എ. നാസർ, കെ.പി.അബ്ദുറഹ്മാൻ, കെ.എം. മുനവ്വിർ, എ.എം. നൗഷാദ്, എസ്.എ.നാസർ, പി.മുഹമ്മദലി, മുജീബ് ചെറുവാടി, ഷാഹിദ് പന്നിക്കോട്,അശോകൻ, ഇ.എൻ. യൂസുഫ് തുടങ്ങിയവർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris