GHSS നായർകുഴി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാമ്പറ്റ വേണ്ടൂരിലെ ദേവസ്വം ബോർഡിന് കീഴിലുള്ള ഭൂമിയിൽ കൃഷി ആരംഭിച്ചു

Paris

നായർകുഴി : ഹരിതം പദ്ധതിയുടെ ഭാഗമായി ജി.എച്.എസ്.എസ് നായർകുഴി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാമ്പറ്റ വേണ്ടൂരിലെ ദേവസ്വം ബോർഡിന് കീഴിലുള്ള ഒന്നര ഏക്കർ ഭൂമിയിൽ രക്തചന്ദനം, റംമ്പൂട്ടാൻ, മാവ് , മാംഗോസ്റ്റിൻ, ഉറു മാമ്പഴം,വാഴ, മഞ്ഞൾ എന്നിവയുടെ കൃഷി ആരംഭിച്ചു.




പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ.പി.ടി ബാബു നിർവഹിച്ചു.വാർഡ് കൗൺസിലർ ശ്രീമതി കല്യാണി കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഷാജി എൻ പി സ്വാഗതവും പിടിഎ പ്രസിഡണ്ട് ശ്രീ എം പ്രകാശൻ, ശ്രീ ഗിരീഷ് ചിറ്റാരി പിലാക്കൽ, ശ്രീ.മോഹനൻ മാസ്റ്റർ, ശ്രീ.സുധാകരൻ.പി.കെ എന്നിവർ ആശംസകളും അർപ്പിച്ചു.എൻ.എസ്.എസ് വളണ്ടിയർ ക്യാപ്റ്റൻ കുമാരി.അർച്ചന.ടി.എം നന്ദി പറഞ്ഞു.



Paris

Post a Comment

Previous Post Next Post