S.D.P.I കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തികമ്മിറ്റി


ചെറുവാടി : S.D.P.I കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ചെറുവാടിയിൽ കൂളിമാട്- എരഞ്ഞിമാവ്, ചെറുവാടി- കൊടിയത്തൂർ റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ധർണ്ണ നടത്തി.






എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ടിപി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഇടതു വലത് മുഖ്യധാര രാഷ്ട്രീയ കക്ഷികൾ ഈ നാടിനോടും പൊതുജനങ്ങളോടും കാണിക്കുന്ന അവഗണനയുടെ നേർചിത്രമാണ് ഈ റോഡുകളുടെ ശോച്യാവസ്ഥക്ക് പ്രധാന കാരണം എന്നും , പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി ബോർഡ് ഡിപ്പാർട്ട്മെൻറുകളുടെ ഏകോപനമില്ലായ്മയും ശാസ്ത്രീയമായിട്ടുള്ള യാതൊരുവിധ മുന്നൊരുക്കവുമില്ലാതെയും ആണ് ഈ പണികൾ നടക്കുന്നത്, അതിനാൽ തന്നെ എന്ന് തീരും എന്ന് ആർക്കും ഒരു നിശ്ചയവുമില്ല ദുരിതം ജനങ്ങളാണ് അനുഭവിക്കുന്നത്, അതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തി പൂർത്തീകരിച്ചു റോഡുകൾ പൂർണരീതിയിൽ ടാർ ചെയ്ത് ഉപയോഗപ്രദമാക്കണമെന്നും ധർണയിൽ ആവശ്യപ്പെട്ടു , അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ തുടർ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പും നൽകി ..

എസ്ഡിപിഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണയിൽ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി സുബൈർ പൊയിൽക്കര സ്വാഗതവും പറഞ്ഞു , പഞ്ചായത്ത് പ്രസിഡൻറ് CP ഷമീർ അധ്യക്ഷ വഹിച്ചു,
കരീം വ്യാപാരി വ്യവസായി ഏകോപന സമിതി ,നജ്മുദ്ധീൻ വ്യാപാരി വ്യവസായി സമിതിക്ക് , കെ പി സറഫുദ്ദീൻ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ , റഷീദ് കുയ്യിൽ, അൻവർ സാദത്ത് ഉമ്മിണിയിൽ, മണ്ഡലം സെക്രട്ടറി അഷ്റഫ് കാരകുറ്റി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു , ചെറുവാടി ബീരാൻകുട്ടി നന്ദി പ്രകാശിപ്പിച്ചു .

Post a Comment

Previous Post Next Post
Paris
Paris