പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍; 40,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് റെക്കോർഡ് വിജയം. 53 വർഷം ഉമ്മൻചാണ്ടിയെ വിജയിച്ച പുതുപ്പള്ളിക്കാർ മകനായ ചാണ്ടി ഉമ്മനെയും കൈവിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.ഒന്നാം റൗണ്ടിൽ ചാണ്ടി ഉമ്മന്റെ ലീഡ് 2816 ആയിരുന്നു. രണ്ടാം റൗണ്ടിൽ 2671 ഉം മൂന്നാം റൗണ്ടിൽ 2911 ഉം നാലാം റൗണ്ടിൽ 2962 ഉം അഞ്ചാം റൗണ്ടിൽ 2989 ഉം ആയിരുന്നു ചാണ്ടി ഉമ്മന്റെ ലീഡ്. 72.86 ശതമാനം പേരാണ് പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയത്.




ആകെ 13 റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ഒരു റൗണ്ടിൽ 14 ബൂത്തുകൾ എണ്ണിയിരുന്നു. ആകെ 182 ബൂത്തുകളാണുള്ളത്. പോസ്റ്റൽ വോട്ടിനും സർവീസ് വോട്ടിനും പിന്നാലെ അയർകുന്നം പഞ്ചായത്തിലെ വോട്ടാണ് എണ്ണിയത്. പിന്നീട് അകലക്കുന്നം, കൂരോപ്പട, മണർകാട്, പാന്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണി. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളംകൈയിൽ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമെന്ന് സഹോദരി അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ഇത് സമാനതകളില്ലാത്ത വിജയമാണെന്നും ഇടതുമുന്നണിയുടെ മുഖത്തേറ്റ പ്രഹരമാണ് എന്നും അവർ പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.'ഉമ്മൻചാണ്ടിക്ക് നൽകിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻചാണ്ടിക്ക് നൽകിയിരിക്കുന്നത്

Post a Comment

Previous Post Next Post
Paris
Paris