മുക്കം:കൈകോർക്കാം ദാറുസ്വലാഹിൻ്റെ വിദ്യാഭ്യാസ പദ്ധതികൾക്ക്' എന്ന ശീർഷകത്തിൽ സെപ്റ്റംബർ 10 മുതൽ നവംബർ 30 വരെ നടക്കുന്ന കാരമൂല ദാറുസ്വലാഹ് മീലാദ് കിറ്റ് ചലഞ്ച് ഓൺലൈൻ ലോഞ്ചിങ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം അധ്യക്ഷനായി.
സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി പി അലി അക്ബർ, മുസ് ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് യൂനുസ് പുത്തലത്ത്, പി.എം സുബൈർ ബാബു, കെ.വി നൂറുദ്ദീൻ ഫൈസി, കെ ഹുസൈൻ ബാഖവി, അംജദ്ഖാൻ റഷീദി, സി.കെ ബീരാൻ കുട്ടി, എം.കെ ഉമർ ബാഖവി, കെ.പി റാശിദ്, അജ്മൽ ദിഫ് ലി അസ്‌ലമി, റഹീം അസ്‌ലമി, സലാം ഫൈസി ഇരിവേറ്റി, ഉസ്മാൻ അസ്‌ലമി, അബ്ദുല്ല കിഴക്കോത്ത്, ഇബ്രാഹീം അസ്‌ലമി കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment