ചെറുവാടി : പന്നിക്കോട് എ.യു.പി സ്കൂളിൽ അധ്യാപക ദിനം വിവിധ പരിപാടികളോടെ നടത്തി. മുൻ എച്ച്.എം ഗീത ടീച്ചറെ ചടങ്ങിൽ ആദരിച്ചു.
നെല്ലിക്കാപറമ്പ് ടിടിഐ വിദ്യാർഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു.
ലിറ്റിൽ ട്യൂട്ടോഴ്സ് (കുട്ടി ടീച്ചർ) ക്ലാസുകൾ എടുത്തു, പ്രസംഗം ,പ്രിയപ്പെട്ട ടീച്ചർക്ക് ഒരു കത്ത് എന്നീ പരിപാടികൾ നടന്നു പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു, മനേജർ കേശവൻ നമ്പൂതിരി ഉൽഘാടനം ചെയ്തു
.
റസീന മജീദ് , സജിനി ടീച്ചർ സുഭഗ ടീച്ചർ എന്നിവർആശംസകൾ നേർന്നു. എച്ച്.എം ഗൗരി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment