നായർകുഴി : എൻ ഐ ടി കാലിക്കറ്റ്, കോഴിക്കോട് ഡയറ്റ്,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച്, എജു മിഷൻ എന്നിവ സഹകരിച്ചു എൻ ഐ ടി ക്യാമ്പസ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന
ക്യൂരിയോകോൺ പ്ലാസ്മ എക്സിബിഷനിലും ഇന്നവേഷൻ ഫെസ്റ്റിലും നായർ കുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി കേഡറ്റുകളുടെ സേവനം ശ്രദ്ധേയമാകുന്നു.
അസിസ്റ്റൻറ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സി.ഇ റസീന ടീച്ചറുടെ നേതൃത്വത്തിലുള്ള 40 അംഗ സംഗമാണ് സന്ദർശകർക്കാവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും വളണ്ടിയർമാർക്ക് കുടിവെള്ളമെത്തിക്കുന്നതിനും ഭക്ഷണ വിതരണത്തിനും ഹരിത ക്യാമ്പസ് ചട്ടം ഉറപ്പാക്കുന്നതിനും സദാ ജാഗരൂകരായി സേവന രംഗത്തുള്ളത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും വൻപങ്കാളിത്തത്തോടെ നാലാം തീയതി ആരംഭിച്ച പ്രദർശനത്തിൽ ദിവസേന സെമിനാറുകൾ, പ്ലാസ്മ ഇന്നവേഷൻ എക്സിബിഷനുകൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കലാലയങ്ങളിൽ നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ ദിനേന സന്ദർശനത്തിനെത്തുണ്ട്. വ്യത്യസ്ത വേദികളിലായി നടക്കുന്ന പഞ്ചദിന പ്രദർശനം ഇന്ന് (ആഗസ്റ്റ് 8) സമാപിക്കും
Post a Comment