സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്



സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ ഉയർന്ന് 5,530 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണവില നിശ്ചലമായിരുന്നു. അതേസമയം, സെപ്റ്റംബർ രണ്ടിന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,160 രൂപയായിരുന്നു




സംസ്ഥാനത്ത് ഈ മാസത്തിന്റെ തുടക്കത്തിൽ താഴ്ചയിലാണ് സ്വർണവ്യാപാരം ആരംഭിച്ചത്. സെപ്റ്റംബർ ഒന്നിന് ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും കുറഞ്ഞിരുന്നു. എന്നാൽ, ഓഗസ്റ്റ് 17 മുതൽ 21 വരെ സ്വർണവിലയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് ഏകദേശം 1000 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആഗോളതലത്തിലെ വിലയ്ക്ക് അനുസൃതമായാണ് ആഭ്യന്തര വിലയും നിശ്ചയിക്കുന്നത്. ആഗോളതലത്തിൽ നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്

Post a Comment

Previous Post Next Post
Paris
Paris