മാവൂർ: പ്രമുഖ തറവാടായ ചാത്തനാരത്ത് കുടുംബത്തിന്റെ സംഗമം താത്തൂർപൊയിൽ ചാലിയാർ ജലക്കിൽ പരതക്കാട്ട് കുഞ്ഞിരാമൻ നഗറിൽ വെച്ച് നടന്നു. മാവൂർ താത്തൂർ പൊയിൽ പൂക്കാട്ട് ഭഗവതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ദേശീയ അധ്യാപക പുരസ്കാര ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു.
സത്താർ മൗലവി കൂളിമാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. വനിത സംഗമം ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.സി. രാമൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. വാസന്തി വിജയൻ ഉന്നത വിദ്യാർഥികളെ ആദരിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ സദാശിവ ബാലസദനം പ്രസിഡന്റ് എ. ജനാർദ്ദനൻ ആദരിച്ചു. വേലായുധൻ പൂക്കാട്ട്, ജയരാജൻ കാര്യോട്ട്, ബാബുരാജൻ പരതക്കാട്ട്, ബാബുരാജൻ കണ്ണംവള്ളി, അനീഷ് പരതക്കാട്ട്, സുലോചന ഭാസ്കർ പാറക്കൽ എന്നിവർ സംസാരിച്ചു. കലാഭവൻ സതീഷ് സംഗീതവിരുന്ന് നടത്തി. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. കൺവീനർ എം.പി. സുരേന്ദ്രൻ സ്വഗതവും ട്രഷറർ രാജീവ് കാര്യോട്ട് നന്ദിയും പറഞ്ഞു.
Post a Comment