ബഹുജന മാർച്ച് നടത്തി.


പെരുവയൽ : പെരുവയൽ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ബഡ്സ് സ്കൂൾ നിർമ്മാണത്തിനായുള്ള സ്ഥലത്ത് നിന്നും വാർഡ് മെമ്പറുടെയും പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിന്റെയും ഒത്താശയോടുകൂടി വ്യാപകമായി മണ്ണ് കടത്തിക്കൊണ്ടുപോയതിൽ പ്രതിഷേധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എൽ.ഡി.എഫ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.




സി.പി.ഐ.എം. ഏരിയ കമ്മിറ്റി സെക്രട്ടറി സ: ഷൈപു മാർച്ച് ഉദ്ഘാടനം ചെയ്തു.
സുകുമാരൻ (CPI)
സുലൈമാൻ പൂവാട്ട്പറമ്പ് ( INL)
MT മാമുക്കോയ, PP ബഷീർ,
  തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris