കൊടിയത്തൂർ : അധികം ഡിജിറ്റൽ പെയ്മെൻ്റുകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. BHIM UPI പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമായും രാജ്യത്തെ ഡിജിറ്റൽ പെയ്‌മന്റുകൾ നടക്കുന്നത്. പ്രാദേശികമായി ഡിജിറ്റൽ പെയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നതിൽ രാജ്യത്തെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് സുപ്രധാനമായ പങ്കാണ് വഹിക്കുവാനുള്ളത്. ഭരണസംവിധാനം സുതാര്യവും, അഴിമതി രഹിതവും വേഗത്തിലുമാക്കുവാൻ ഡിജിറ്റൽ പെയ്മെൻറ് സംവിധാനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.
ഈസ് ഓഫ് ലിവിംഗ് ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം NIC (National Informatics Centre), NPCI(National Payment Corporation of India) എന്നിവരുമായി സഹകരിച്ചുകൊണ്ട് രാജ്യത്തെ എല്ലാ BHIM UPI അധിഷ്ഠിത ഡിജിറ്റൽ പെയ്മന്റ് സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിന്റ ഭാഗമായി BHIM UPI ഡിജിറ്റൽ പെയ്മെന്റ് സൗകര്യമൊരിക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂരിന്റെ കീഴിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്ത ചടങ്ങിന് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആബിത ടി, സ്വാഗതം പറഞ്ഞു. ചടങ്ങിൽ റീജിണൽ ഓഫീസ് കോഴിക്കോട് KGB സീനിയർസ് മാനേജർ രഘുനാഥ് പദ്ധതി വിശദീകരണം നടത്തി.സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുക്കുന്നത്, മറിയം കുട്ടി ഹസ്സൻ മെമ്പർമാരായ ഷംലൂലത് V, tk അബൂബക്കർ, ഫാത്തിമ നാസർ, kg സീനത്ത് എന്നിവർ ആശംസ അർപ്പിച്ചു. അബ്ദുൾ ഗഫൂർ AS നന്ദി പറഞ്ഞു.
Post a Comment