കട്ടാങ്ങൽ, ചാത്തമംഗലം, കമ്പനി മുക്ക് , മലയമ്മ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനികരമായി ,മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച 5 സ്ഥാപനങ്ങൾക്ക്
നോട്ടീസ് നല്കി.
പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും , ശുചിത്വമില്ലാത്തതുമായ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നല്കിയത്. ശുചിത്വമില്ലാതെ പ്രവർത്തിച്ച കോഴിക്കടയിൽ നിന്നും പിഴയിടാക്കി.
ഹോട്ടൽ ,ബേക്കറി നിർമ്മാണ യൂണിറ്റ്,കൂൾ ബാർ, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം, തൊഴിലിടങ്ങൾ, ഫ്ലാറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോഴിക്കടകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത കടകളിൽ നിന്നും പിഴയിടാക്കി. പരിശോധനയ്ക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ
സുധീർ രാജ് ഒ, അബ്ദുൾ ഹക്കീം KP, ഫെമി മോൾ ഒ എന്നിവർ നേതൃത്വം നൽകി.
Post a Comment