മുത്തങ്ങ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ.


കോഴിക്കോട് : കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍ കൊഞ്ഞാലി കൊയ്യുമ്മല്‍ വീട്ടില്‍ ജവാദ്(23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.




വാഹനപരിശോധനക്കിടെ മുത്തങ്ങയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍. 11 ബി 1857 വാഹനത്തില്‍ നിന്ന് 403 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

Previous Post Next Post
Paris
Paris