മഴക്കെടുതി; തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരത്ത് അതി ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ മഴക്കെടുതി വിവിധ വകുപ്പ് മന്ത്രിമാർ സന്ദർശനം നടത്തി വിലയിരുത്തി. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി , കെ രാജൻ, ആന്റണി രാജു എന്നിവരാണ് മഴ മൂലമുണ്ടായ സാഹചര്യം വിലയിരുത്തിയത്. ജില്ലയിൽ ഇതുവരെ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മന്ത്രിമാർ അറിയിച്ചു. 15 ക്യാമ്പുകൾ നഗരത്തിലാണ് തുറന്നിരിക്കുന്നത് എന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് സാഹചര്യം നിയന്ത്രണ വിധേയമാന്നെന്നും അറിയിച്ചു.




മഴ തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. മഴമൂലം തിരുവനന്തപുരത്ത് 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. തുടർന്നുണ്ടാകുന്ന സാഹചര്യം വിലയിരുത്തി കൂടുതൽ ക്യാമ്പുകൾ തുറന്നേക്കാം എന്നും മന്ത്രിമാർ അറിയിച്ചു.

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി അടക്കമുള്ള കാര്യങ്ങൾ നൽകിയിട്ടുണ്ട് എന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഉണ്ടായ മഴക്കെടുതി വിലയിരുത്തിയശേഷം വിവിധ മന്ത്രിമാർ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിമാർ ഈ കാര്യങ്ങൾ അറിയിച്ചത്.

Post a Comment

Previous Post Next Post
Paris
Paris