മാവൂർ : കഴിഞ്ഞ നാലു വർഷത്തോളമായി
മാവൂരിലെ സാമൂഹ്യ സാംസ്കാരിക സന്നദ്ധ സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രവർത്തിക്കുന്ന
അച്ചടി,ദൃശ്യ, ഓൺലൈൻ മാധ്യമ കൂട്ടായ്മയായ മാവൂർ പ്രസ് ക്ലബ്ബിന്റെ നാലാം വാർഷികവും
കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നടത്തുമെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ മാവൂരിൽ വിളിച്ചുചേർത്ത വാർത്താ
സമ്മേളനത്തിൽ അറിയിച്ചു.
തൂലിക 2023 എന്ന് പേരിട്ട
വാർഷിക ആഘോഷം
ഒക്ടോബർ 23ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് മാവൂർ ആയുഷ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
കെ സി വാസന്തി
വാർഷിക ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ അഭിലാഷ് നായർ മുഖ്യാതിഥിയാകും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും.പുതിയ
പ്രസ്ക്ലബ്ബ് അംഗങ്ങൾക്കുള്ള
മെമ്പർഷിപ്പ് വിതരണവും ചടങ്ങിൽ നടക്കും.
പ്രശസ്ത ഗായകൻ അജ്മൽ ബഷീർ നേതൃത്വം നൽകുന്ന കരോക്കെ ഗാനമേള വിവിധ കലാപരിപാടികൾ
എന്നിവ നടക്കുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡണ്ട് ശൈലേഷ് അമലാപുരി, സെക്രട്ടറി എം ഉസ്മാൻ പ്രോഗ്രാം കോഡിനേറ്റർ ഡോ:സി കെ ഷമീം തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment