അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു


കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ അംഗൻവാടികളിലേക്ക് വനിതാ ശിശു വികസന വകുപ്പ് നൽകിയ സൈക്കിളും, കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പോലുകുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.




സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടി ഹസ്സൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ഷംലുലത്ത്, മജീദ് റിഹ്‌ല, എം ടി റിയാസ്, രതീഷ് കളകുടി കുന്നത്ത് , ഫാത്തിമ നാസർ,
ഐ സി ഡി എസ് ഓഫീസർ ലിസ്സ അംഗൻവാടി റ്റിച്ചർമാർ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേസർ റസീന എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris