അരയങ്കോട് : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 12 - ) വാർഡ് അരയങ്കോട് അങ്കണവാടിയിൽ പോഷകാഹാര പ്രദർശനമൽസരവും ന്യൂട്രീഷൻ ക്ലാസ്സും സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എം.കെ നദീറ , ആശംസ നേർന്നു. JHI മാരായ മജ്നു , നവ്യ എന്നിവർ ക്ലാസ്സെടുത്തു. JPHN രശ്മി, ആശാ വർക്കർ സുഭാഷിണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അങ്കണവാടി വർക്കർ സുലൈഖ സ്വാഗതവും ആശാ വർക്കർ രുഗ്മിണി നന്ദിയും പറഞ്ഞു
Post a Comment