ബാലമിത്ര - പരിശീലനം


ചൂലൂർ : കുട്ടികളിലെ കുഷ്ഠ രോഗ സാധ്യതകൾ കണ്ടെത്തുന്നതിനായുള്ള ബാലമിത്ര പരിപാടിയുടെ ഭാഗമായി അംഗൻവാടി വർക്കർമാർ'ക്കും സ്കൂൾ അധ്യാപകർക്കുമായി ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുള്ളന്നൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.




 മെഡിക്കൽ ഓഫീസർ ഡോ.. സ്മിത A റഹ്മാൻ ക്ലാസ്സെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ
സിജു കെ. നായർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ ഹക്കിം K P, മജ്നു. ടി. , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രമിത ടി. ,ശ്രീരേഖ ,ML SP നഴ്സ് അഹല്യ PB എന്നിവർ പ്രസംഗിച്ചു. മൂന്ന് വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ പ്രാഥമിക പരിശോധന വിദ്യാലയങ്ങളിലൂടെയും അംഗൻവാടികളിലൂടെയും നടത്തുവാനാണ്
ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post
Paris
Paris