ശബരിമല തീർത്ഥാടനത്തിനായുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മുൻപ് നടന്ന യോഗത്തിൽ ഓരോ വകുപ്പുകളെയും ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.
തീർത്ഥാടകർക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. ഇതിൽ ജാഗ്രതയോടെയുള്ള നിരീക്ഷണം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക രീതിയിലുള്ള168 മൂത്രപ്പുരകളുടെ നിർമാണം, കുഴഞ്ഞു വീഴുന്നവരെ സ്ട്രെച്ചറിൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കാൻ പത്തു പേർ വീതമുള്ള 3 ടീമുകളുടെ രൂപീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാർ,എംഎൽഎമാർ,എംപി ചീഫ് സെക്രട്ടറി, ഡിജിപി വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Post a Comment