മുക്കം: മലയോരമേഖലയിലെ ക്ഷേത്രങ്ങൾ നവരാത്രി ആഘോഷ നിറവിൽ. വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി.ക്ഷേത്രങ്ങളും പരിസരവും ദീപാലംകൃതമായി. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, പൂജവെപ്പ്, മഹാനവമി പൂജകൾ, വാഹനപൂജ, എഴുത്തിനിരുത്തൽ,ആയുധ പൂജ എന്നിവ നടത്തും.
മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ഇന്നുമുതൽ നവരാത്രി ഉത്സവങ്ങൾക്ക് തുടക്കം കുറിക്കും. കാലവർഷത്തിന്റെ കലി തുള്ളലിലും ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ പൂജാതി കർമ്മങ്ങൾക്ക് മുടക്കം വരാറില്ല. അഗസ്ത്യ മഹർഷിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ശിവക്ഷേത്രത്തിലെ ഐതിഹ്യം.
ഇന്നു പൂജ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും എന്ന് ക്ഷേത്രം പ്രസിഡണ്ട് രാജേഷ് വെള്ളാരംക്കുന്നത്ത്, സെക്രട്ടറി ശശി ഊരാളിക്കുന്നത്ത് എന്നിവർ പറഞ്ഞു. നാളെ മഹാനവമി പൂജകൾ നടത്തും. 24ന് വിജയദശമി ദിനത്തിൽ എഴുത്തിന് ഇരുത്തും.
Post a Comment