പ്രവാചക സന്ദേശങ്ങൾ അധിനിവേഷ ചിന്താഗതികളെ ചെറുക്കാൻ കെ.പി രാമനുണ്ണി


പൂവ്വാട്ട്പറമ്പ് :
മുഹമ്മദ് നബിയുടെ ജനനം മുതൽ വഫാത്ത് വരെയുള്ള ജീവിതം മാനവരാശിയുടെ നന്മക്ക് പ്രബഞ്ച സമക്ഷം സമർപ്പിച്ചതാണന്നും . പരസ്പരം പോരടിക്കുന്ന ഗോത്രങ്ങളെ ഒരുമയോടേ നിലനിർത്താൻ പ്രവാചക ജീവിത കാല ദൗത്യം ഫലപ്പെട്ടുവെന്നും പിൻ തലമുറക്ക്  യുദ്ധക്കൊതിയിൽ നിന്നും അധിനിവേഷ ചിന്താഗതിയിൽ നിന്നും പിന്തിരിയാൻ പ്രവാചകന്റ സുന്നത്ത് ഇന്ന് നിലനിൽക്കുന്നുണ്ട് എന്നും കെ.പി രാമനുണ്ണി.




 
മജ്ലിസുത്തൗഹീദ് സേവന കേന്ദ്രം കലാ വിരുന്നു 23. നോടനുബന്ധിച്ച് ഫലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രവാചകന്റ ചര്യയിൽ മായം ചേർക്കാതെ ജീവിതത്തിൽ പകർത്തിയാൽ സമുഹത്തിലെ ഓരോരു ആരും .നന്മയുടെ ചിന്താധാരയിൽ മുൻനിരയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണരീതി അവരുടെ സ്വാതന്ത്രമാണന്നും . അതിനെ ഹനിക്കുന്നതും അധിനിവേഷത്തിന്റ മറ്റ് ഒരു മുഖമാണന്നും അദ്ദേഹം പറഞ്ഞു. പ്രഫസർ ഓമാനൂർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എം സി സൈനുദ്ധീൻ അദ്ധ്യക്ഷനായാരുന്നു. ടി പി ചെറൂപ്പ, കെ. മുസ മൗലവി, സുബൈർ നെല്ലൂ ളി, ശരീഫ് തെങ്ങിൽ കടവ്, മുജീബ് കുറ്റിക്കാട്ടൂർ , ഹസ്സൻ മാത്തോട്ടം, സിദ്ധിഖ് ചാലിയം, ബഷീർ ബാഖവി, എൻ അബൂബക്കർ , മരക്കാർ ഹാജി, കെ പി കോയ , കെ കെ കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി അബദുറഹ്മാൻ കരിപ്പാൽ, മുസ കോയ ഹാജി, മൊയ്തീൻ കുട്ടി വയനാട് . അബ്ദുറഹ്മാൻ ഹാജി,കത്തർ സംസാരിച്ചു
മജ്ലിസ് ജനറൽ സെക്രട്ടറി . ഡോ : ഖാസി മുൽ ഖാസിമി സ്വാഗതവും, സാബിർ തൗഹീദി ഖാസിമി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris