മരത്തിൽ കുടുങ്ങിയ മരം വെട്ട് തൊഴിലാളി മുക്കം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് കരിമ്പാലക്കുന്നിൽ വളരെ ഉയരമുള്ള മരത്തിൽ കയറിയ ഗിരീഷ് (40)എന്ന മരം വെട്ട് തൊഴിലാളി ബോധരഹിതൻ ആവുകയും മരത്തിൽ കുടുങ്ങുകയും ചെയ്തു. സംഭവം അറിഞ്ഞ ഉടൻ സ്റ്റേഷൻ ഇൻ ചാർജ് ശ്രീ എം സി മനോജിന്റെ നേതൃത്വത്തിൽ മുക്കം അഗ്നി രക്ഷാസേന സ്ഥലത്ത് എത്തി.




 ടിയാനെ സഹ തൊഴിലാളിയായ ഇസ്മയിൽ മരത്തിൽ ചേർത്ത് കയറുകളുടെ സഹായത്തോടെ സുരക്ഷിതമായി പിടിച്ചിരുന്നു.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആർ. മിഥുൻ, ജയേഷ് കെ ടി, സിബി ടി എസ് എന്നിവർ എക്സ്റ്റൻഷൻ ലാഡർ ഉപയോഗിച്ച് മരത്തിനു മുകളിൽ എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ടിയാനെ മരത്തിൽ നിന്നും സുരക്ഷിതമായി താഴെ ഇറക്കുകയും ചെയ്തു ബോധരഹിതനായ ഇയാൾക്ക് സേനാം ഗങ്ങൾ സിപിആർ കൊടുക്കുകയും ഉടൻതന്നെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ചെയ്തു.
Gr. ASTO നാസർ. കെ, FRO സലിം.വി, ഫാസിൽ അലി ടി. പി, അജേഷ്. ജി. ആർ, മിഥുൻ വി. എം, HG ജോളി ഫിലിപ്പ്, മനോജ്‌ കുമാർ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി

Post a Comment

Previous Post Next Post
Paris
Paris