ചാത്തമംഗലം : 10 മത് നാഗ കീർത്തി പുരസ്ക്കാരം നേടിയ താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ഒഴലൂർ പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന് കൂഴക്കോട് ശീ ധന്വന്തരി - നരസിംഹമൂർത്തി ക്ഷേത്ര കമ്മിറ്റി ക്ഷേത്രാങ്കണത്തിൽ വെച്ച് അനുമോദനങ്ങൾ നൽകി ആദരിച്ചു.
ചടങ്ങിൽ പി.വിഷ്ണുനമ്പൂതിരി മാസ്റ്റർ അധ്യക്ഷതവഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി.പി. വാസുദേവൻ നമ്പൂതിരി പൊന്നാട അണിയിച്ചു. സെക്രട്ടറി ടി.ബാബുരാജൻ മൊമന്റോ നൽകി. ചടങ്ങിന് കെ.ശിവദാസൻ സ്വാഗതവും, ആലഞ്ചേരി കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന് ശേഷം കൂഴക്കോട് തത്വമസിയുടെ നേതൃത്വത്തിൽ ഭക്തി ഗാനസുധയും നടന്നു.
Post a Comment