തിരികെ സ്കൂളിലേക്ക് : അയൽക്കൂട്ട ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു


നായർകുഴി  : ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ തിരികെ സ്കൂളിലേക്ക് എന്ന അയൽക്കൂട്ട ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. 2023 ഒക്ടോബർ 8ന് തുടങ്ങി ഡിസംബർ 10 വരെയുള്ള കാലയളവിലാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. വലിയ രീതിയിലുള്ള ജനപങ്കാളിത്തത്തോടുകൂടി നടത്തുന്ന ഈ ക്യാമ്പയിനിൽ സ്ത്രീ ശാക്തീകരണലക്ഷ്യം തന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. 




ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ നായർ കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അയൽക്കൂട്ടശാക്തീകരണ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഓളിക്കൽ അബ്ദുൾഗഫൂർ ഉദ്ഘാടനം ചെയ്തു. അയൽപക്ക ബന്ധങ്ങൾ സുദൃഢമാക്കിക്കൊണ്ട് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചുu സിഡിഎസ് ചെയർപേഴ്സൺ എൻ പി കമല അധ്യക്ഷം വഹിച്ച ചടങ്ങിൽ ഷീബ കരിയാത്തൻകുന്ന് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris