യൂത്ത് ലീഗ് ഐക്യദാർഢ്യ വലയം സംഘടിപ്പിച്ചു.


കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പീഢിത ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം നേർന്ന് കൊണ്ട് ഐക്യദാർഢ്യ വലയം സംഘടിപ്പിച്ചു. ഇസ്രായേൽ നടത്തുന്ന യുദ്ധവെറിക്കെതിരെ പ്ലക്കാർടുകളും തീപ്പന്തങ്ങളും ഏന്തി മാർച്ച് നടത്തിയതിന് ശേഷം മുദ്രാവാക്യങ്ങളുയർത്തി കെട്ടാങ്ങൽ അങ്ങാടിയിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ വലയം തീർത്തുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. 



L

പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫാസിൽ കളന്‍തോട് സ്വാഗതം പറഞ്ഞു. റസാക്ക് പുള്ളന്നൂർ അധ്യക്ഷത വഹിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എൻ പി ഹമീദ് മാസ്റ്റർ, ഹക്കീം മാസ്റ്റർ, റഊഫ് മലയമ്മ, സിദ്ദീഖ് ഈസ്റ്റ് മലയമ്മ, സഫറുള്ള കൂളിമാട്, ശിഹാബ് വെള്ളലശ്ശേരി, അക്ബർ പുള്ളാവൂർ, അഷ്‌റഫ് കളന്‍തോട്, മൻസൂർ ഈസ്റ്റ് മലയമ്മ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Post a Comment

Previous Post Next Post
Paris
Paris