അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം


തിരുവനന്തപുരം: അടുത്തടുത്ത ദിവസങ്ങളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇത് തെക്കുകിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.




തുടർന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21-ഓടെ വീണ്ടും ശക്തിപ്രാപിച്ച് മധ്യ അറബിക്കടലിൽ തീവ്രന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഇതുമൂലം അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മിതമായതോ ഇടത്തരത്തിലുള്ളതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അന്തമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും അറിയിച്ചു. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി 20-ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
             

Post a Comment

Previous Post Next Post
Paris
Paris