മുക്കം:പാമ്പിനെ പിടികൂടാൻ അംഗീകാരം നേടിയ എൻ്റെ മുക്കം സന്നദ്ധ സേനാംഗങ്ങളായ ബാബു എള്ളങ്ങൽ,എം.ബി നെസീർ, അക്കു മണാശ്ശേരി,ഷിബു ചെറുവാടി എന്നിവർക്ക് സ്നേക്ക് സ്റ്റിക്ക്,ടോർച്ച്, സുരക്ഷാ ഉപകരണ കിറ്റ് എന്നിവ ചടങ്ങിൽ RRT SNAKE & WILD LIFE RESCUER നാസർ കൈപുറം കൈമാറി.
താമരശ്ശേരി ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് ടി.വി ബിനേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എൻ്റെ മുക്കം ഉപദേശക സമിതിയംഗങ്ങളായ എ.പി മുരളീധരൻ മാസ്റ്റർ,ജി.അബ്ദുൽ അക്ബർ,ബക്കർ കളർ ബലൂൺ എന്നിവർ, പാമ്പുകളെ പിടികൂടാൻ അംഗീകാരം കിട്ടിയവരെ ആദരിച്ചു.
പാമ്പ് പിടിക്കാനുള്ള പരിശീലനം നൽകിയ കോഴിക്കോട് RRT SNAKE & WILD LIFE RESCUER ഉം എൻ്റെ മുക്കം സന്നദ്ധ സേനാംഗം കൂടിയായ കബീർ കള്ളൻ തോടിനേയും യോഗത്തിൽ ആദരിച്ചു.
യുദ്ധത്തിനെതിരെ പ്രമേയം പാസാക്കുകയും, മൗന പ്രാർത്ഥനയും നടന്നു.
ഹുസൈൻ കെൽപ്പൂർ നഗറിൽ നടന്ന പരിപാടിക്ക് എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ നേതൃത്ത്വം നൽകി.
വനംവകുപ്പിൻ്റെ ലൈസൻസ് ഉള്ളവർക്ക്
മാത്രമേ പാമ്പിനെ പിടിക്കാനുള്ള അനുമതിയുള്ളൂ.
സഹായത്തിനായി വിളിക്കാം
1 .കബീർ കളളൻതോട്
8089692810
2 .ബാബു എളളങ്ങൽ കറുത്ത പറമ്പ്
7034076072
3 .എം ബി നസീർ N കാരശ്ശേരി
9947486913
4 .അക്കു മണാശ്ശേരി
7594950411
5 .ഷിബു ചെറുവാടി
9747081714
Post a Comment