വിഴിഞ്ഞത്ത് ആദ്യ കപ്പലിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം: പതാക വീശി മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിന് പതാക വീശി മുഖ്യമന്ത്രി പിണറായി വിജയൻ വരവേൽപ്പ് നൽകി . പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ , ശശി തരൂർ എംപി എന്നിവർ ചടങ്ങിനെത്തി . കഴിഞ്ഞ 12 ന് തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 നെയാണ് സർവസന്നാഹവുമായി കേരള സർക്കാർ വരവേറ്റത് .




 ഷെൻഹുവ കപ്പലിൽ എത്തിച്ച കൂറ്റൻ ക്രെയിനുകൾ ഇറക്കുന്ന ജോലികൾ നാളെ ആരംഭിക്കും . ഒരു ഷിപ് ടു ഷോർ ക്രെയിനും രണ്ട് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത് . ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്തെത്തുന്നത് . കപ്പൽ രണ്ടു ദിവസം മുമ്പേ എത്തിയതാണെങ്കിലും ഔദ്യോഗിക സ്വീകരണ പരിപാടി ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു .

Post a Comment

Previous Post Next Post
Paris
Paris