കൊടിയത്തൂർ :
കോഴിക്കോട് നിന്നു മുക്കം വഴി കൊടിയത്തൂർ, ചെറുവാടിയിലേക്ക് കെ.എസ് ആർ ടി.സി ബസ് റൂട്ട് അനുവദിക്കണമെന്നു സീതി സാഹിബ് കൾച്ചറൽ സെന്റർ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ, ചെറുവാടി പ്രദേശങ്ങളിൽ നിന്ന് നൂറു കണക്കിനാളുകൾക്ക് ദിനേന ബ്ലോക്ക് ഓഫീസ്, സിവിൽ സ്റ്റേഷൻ, ഇഖ്റ ആശുപത്രി, ജെഡിറ്റി പോലുള്ള സ്ഥാപനങ്ങളിൽ പഠന - ജോലി മറ്റു ജീവിത വ്യവഹാരങ്ങളുമായി ഇറങ്ങി തിരിക്കാൻ കെ.എസ്.ആർ ടി.സിയുടെ അഭാവം മൂലം യാത്രക്കാർ വലിയ ദുരിതമനുഭവിക്കുകയാണ്. എത്രയും വേഗം ഒന്നോ രണ്ടോ ബസ് അനുവദിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
41 വർഷം പിന്നിട്ട സീതി സാഹിബ് കൾച്ചറൽ സെന്റർ പുതിയ മെമ്പർഷിപ്പടിസ്ഥാനത്തിലുള്ള വാർഷിക ജനറൽ ബോഡി യോഗം നടക്കും. പുതിയ ഭാരവാഹികളെയും എക്സി കൂട്ടീവും തിരഞ്ഞെടുക്കും. കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ 4 നു ശനിയാഴ്ച്ച സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കും.
കേരള ഗ്രന്ഥശാല സംഘം അംഗീകാരമുള്ള സീതി സാഹിബ് ലൈബ്രറിയുടെ സെക്രട്ടരിയായി വളപ്പിൽ റഷീദ് മാസ്റ്ററെ നിയോഗിച്ചു.
ജന.സെക്രട്ടരി പി.സി.അബ്ദുന്നാസ്പർ റിപ്പോർട്ട് അവതരിപ്പിച്ചു. കൾച്ചറൽ സെന്റർ സെക്രട്ടരിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഫസൽ കൊടിയത്തൂർ യോഗം ഉദ്ഘാടനം ചെയ്തു.എം അഹമദ് കുട്ടി മദനി, പി പി ഉണ്ണിക്കമ്മു, വി.എ. റഷീദ് മാസ്റ്റർ,പൈതൽ തറമ്മൽ , റയിസ് ചേപ്പാലി , എൻ. നസ്റുല്ല മാസ്റ്റർ,പി.അബ്ദുറഹ് മാൻ മാസ്റ്റർ,പി പി എ നാസർ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ബഷീർ കണ്ണഞ്ചേരി, അനസ് മാസ്റ്റർ കാരാട്ട്, റഷീദ് മണക്കാടിയിൽ, ജസീം പി പി പ്രസംഗിച്ചു.
Post a Comment