എടവണ്ണ
:13.85 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പോലീസ് പിടിയിൽ. കൊടുവള്ളി സ്വദേശി സിറാജുദ്ദീൻ (45) ആണ് പിടിയിലായത്. ബൈക്കിന്റെ പെട്രോൾ ടാങ്കിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
സീതി ഹാജി പാലത്തിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്.എസ് എച്ച്ഒ വി.വിജയരാജൻ എ.എസ്.ഐ സുനിത, സിപിഒമാരായ ഷബീറലി,സതീഷ് പുള്ളിപ്പാടം,ദിനേശ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Post a Comment