EPWA യൂണിഫോം വിതരണവും കോച്ചിങ് ക്ലാസും നടത്തി


ഓമശ്ശേരി : ഇലെക്ട്രിക്കൽ & പ്ലമ്പിങ് വർക്കേഴ്സ് അസോസിയേഷൻ ഓമശ്ശേരി ഏരിയ കമ്മിറ്റിയുടെ നെത്രത്വത്തിൽ മുഴുവൻ എലെക്ട്രീഷ്യൻമാർക്കുമുള്ള യൂണിഫോം വിതരണവും ബൂസ്റ്റർ ക്ലാസും സംഘടിപ്പിച്ചു. ഓമശ്ശേരി പരിസരത്തുള്ള എലെക്ട്രിക്കൽ & പ്ലമ്പിങ് വർക്ക്‌ കോൺട്രാക്ട് എടുത്തു ചെയ്യുന്ന വ്യക്തികളെ ഉൾകൊള്ളിച്ചാണ് ഒരു വർഷം മുൻപ് സംഘടന നിലവിൽ വന്നത്.




സംഘടിത ശക്തിക്കേ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയൂ എന്നും സംഘടനകൾ നിലനിൽപ്പിന്റെ അവിഭാജ്യ ഘടഗങ്ങൾ ആണെന്നും പരിപാടി ഉത്ഘാടനം ചെയ്ത ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ നാസർ പുളിക്കൽ ഓർമിപ്പിച്ചു. എലെക്ട്രീഷ്യന്മാർക്കുള്ള ബൂസ്റ്റർ ക്ലാസ്സ്‌ മികച്ച കരിയർ ക്ലാസുകൾ നൽകി പ്രശസ്തനായ അബ്ദുൽ ഗഫൂർ പുത്തൂർ നേത്രത്വം നൽകി. ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പ്രോഗ്രാമിന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ അബൂബക്കർ കുട്ടി അമ്പലക്കണ്ടി, ഷംസു പുത്തൂർ, മിദ്‌ലാജ് തറോൽ, ലത്തീഫ് മേലാമ്പ്ര, ഇക്ബാൽ വെളിമണ്ണ, റഹീസ് പുത്തൂർ, ഷമീർ മുണ്ടുപാറ, തുടങ്ങിയവർ നേത്രത്വം നൽകി. വൈസ് പ്രസിഡന്റ്‌ റസാക്ക് മാഗ്സിന്റെ പിതാവിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. എലെക്ട്രിക്കൽ ഷോപ്പുകൾ സ്പോൺസർ ചെയ്ത അഞ്ഞൂറോളം ടീഷർട്ടുകൾ മുഹമ്മദ്‌ ഷെരീഫ് വേനപ്പാറയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. മുജീബ് പട്ടിണിക്കരയുടെ ക്വിസ് മത്സരവും സമ്മാന വിതരണവും പരിപാടിക്ക് മാറ്റു കൂട്ടി.പരിപാടിക്ക് പ്രസിഡന്റ്‌ റഫീഖ് പെരിവില്ലി അധ്യക്ഷത വഹിച്ചു. സംഘടനയിൽ മെമ്പർഷിപ്പ് വേണ്ടവർ ഓമശ്ശേരി പൊയിലിൽ പ്രവർത്തിക്കുന്ന ഓഫിസുമായി ബദ്ധപ്പെടണം എന്ന് പ്രസിഡന്റ്‌ അറിയിച്ചു. അനധികൃതമായി വർക്ക് എടുക്കുന്നവർ മേഖലയെ നശിപ്പിക്കുമെന്ന് പരിപാടിയിൽ സ്വാഗതം പറയുമ്പോൾ ജനറൽ സെക്രട്ടറി റഫീഖ് നിയോൺ ഓർമിപ്പിച്ചു. വർക്കിംഗ്‌ സെക്രട്ടറി ഹനീഫ എൻ.കെ. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris