എളേറ്റിൽ ജി.എം.യു.പി സ്കൂൾ 125ാമത് വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു



എളേറ്റിൽ:എളേറ്റിൽ ഗ്രാമത്തിന്റെ വിദ്യാ വെളിച്ചമായി 125ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എളേറ്റിൽ ജി.എം.യു.പി സ്കൂളിന്റെ വാർഷിക ആഘോഷ പരിപാടികളുടെ  വിജയത്തിന് വേണ്ടി 200 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, പൂർവ വിദ്യാർത്ഥി - അദ്ധ്യാപക സംഗമം തുടങ്ങിയവ ഉണ്ടാകും. വാർഷികം നാടിന്റെ ആലോഷമാക്കി മാറ്റുവാൻ തീരുമാനിച്ചു




കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ അബ്ദുറഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എം.വി അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
പി.ടി.എ പ്രസിഡന്റ് എൻ.കെ മനോജ്‌ അധ്യക്ഷനായി.എം.ടി അബ്ദുൽ സലീം കമ്മിറ്റി രൂപരേഖ അവതരിപ്പിച്ചു.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വഹീദ കയ്യലശ്ശേരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി.എം രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , 
കൊടുവള്ളി ബി.പി.സി മെഹറലി വി.എം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൗര പ്രമുഖർ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു. 

എസ്.എം.സി ചെയർമാൻ സതീശൻ ചെറുവത്ത് നന്ദി പറഞ്ഞു.

സംഘാടകസമിതി ഭാരവാഹികൾ: 
എൻ സി ഉസൈൻ മാസ്റ്റർ (ചെയർമാൻ), 
പി സുധാകരൻ, ഇസ്ഹാക് മാസ്റ്റർ (വൈസ് ചെയർമാൻ)
എം വി അനിൽകുമാർ
(ജനറൽ കൺവീനർ),
എൻ പി മുഹമ്മദ്‌ (ട്രഷറർ).

Post a Comment

Previous Post Next Post
Paris
Paris