മാവൂർ : മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം നവംബർ 26 ചൊവ്വാഴ്ച നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ സ്കൂളിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സ്കൂളിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി
പി എ മുഹമ്മദ് റിയാസ് കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിക്കും.
അഡ്വ പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിക്കും.
പാഠ്യ പാഠ്യേതര മേഖലകളിൽ ഏറെ മികവു പുലർത്തുന്ന സ്കൂളിലെബൗദ്ധിക സാഹചര്യങ്ങൾ ഉയർത്തുന്നതിന് വേണ്ടി കിഫ്ബിപദ്ധതിയിൽ ഉൾപ്പെടുത്തി 3.9 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഹൈസ്കൂൾ വിഭാഗത്തിന് 12 ക്ലാസ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിന് നാല് ലാബുകളും ആണ് പദ്ധതി വഴി നിർമ്മിക്കുന്നത്.
ആധുനിക സംവിധാനങ്ങളോടെ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ
ശിലാസ്ഥാപന ചടങ്ങ്
ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകസമിതി നടത്തുന്നത്.
അതിനുവേണ്ട ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ
സ്കൂൾ പ്രിൻസിപ്പൽ
ഡോ : ഷബീർ ,പിടിഎ പ്രസിഡണ്ട് മൺസൂർ മണ്ണിൽ ,എം ധർമ്മജൻ അബ്ബാസ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment