മുക്കം: എം. എ. എം. ഒ. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ് 45 & 101 ഉം വെസ്റ്റ് ചേന്നമംഗല്ലൂർ അംഗൻവാടിയും സംയുക്തമായി ശിശുദിനം ആഘോഷിച്ചു. റിട്ടയർഡ് അധ്യാപകനും റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും അംഗൻവാടി കമ്മിറ്റി അംഗവുമായ ടി. അബ്ദുള്ള മാസ്റ്റർ ചടങ്ങ് ഉൽഘടനം ചെയ്തു.
കോഴിക്കോട് ജില്ലാ തലത്തിൽ മികച്ച വർണ്ണക്കൂട് ക്ലബ്ബിനുള്ള അവാർഡ് നേടിയ അങ്കണവാടി വർക്കർ റസിയ കെ. യെ എം.എ. എം. ഒ. കോളേജ് എൻ. എസ്. എസ്. വോളന്റീർസ് മോമെന്റെം നൽകി ആദരിച്ചു.
മുക്കം മുനിസിപ്പാലിറ്റി ഡിവിഷൻ 21 കൗൺസിലർ റംല ഗഫൂർ ചടങ്ങിൽ അധ്യക്ഷയായി. എം. എ. എം. ഒ. കോളേജ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കുങ്കഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
ഡിവിഷൻ 20 കൗൺസിലർ ഗഫൂർ മാസ്റ്റർ, എം.എ. എം.ഒ. കോളേജ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ അമൃത പി., ആശ വർക്കർ വിമല, ഐ സി.ഡി എസ് സൂപ്പർവൈസർ റീജ, സി.ഡി പി .ഒ പ്രസന്നകുമാരി അങ്കണവാടി ഹെൽപ്പർ സൈനബ എന്നിവർ ആശംസകൾ അറിയിച്ചു. അങ്കണവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ എം.കെ മുസ്തഫ ചടങ്ങിന് സ്വാഗതവും റസിയ കെ. നന്ദിയും പറഞ്ഞു.
അംഗൻവാടി കുട്ടികളും രക്ഷിതാക്കളും എൻ. എസ്. എസ്. വോളന്റീർസും ചേർന്ന് നടത്തിയ ഗോഷയാത്രയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് നടന്ന ചടങ്ങുകൾക്ക് ശേഷം മധുര വിതരണവും കുട്ടികൾക്കായുള്ള ഗിഫ്റ്റ് വിതരണങ്ങളും കലാ പരിപാടികളും നടന്നു.
പ്രോഗ്രാം ഡയറക്ടർമാരായ അസ്ന, നിദ അഷറഫ് , ഷെമിൻ, ഫാരിസ് എന്നിവരും സെക്രെട്ടറിമാരായ ഫിദ സലീം, ഫാത്തിഹ്, ഫാദി, അജ്മൽ എന്നിവരും പ്രോഗ്രാം കോർഡിനേറ്റർമാരായ റിൻഷാ, ഷാഹിദ്
എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment