പത്താം തരം തുല്യതാ കോഴ്‌സില്‍ ചേരാൻ അവസരം


സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയില്‍ ജയിച്ചവര്‍ക്കും മറ്റു പഠിതാക്കള്‍ക്കും പത്താം തരം തുല്യതാ കോഴ്‌സില്‍ ചേരുന്നതിന് നവംബര്‍ 30 വരെ അവസരം. ഓണ്‍ലൈനായി kslma.keltron.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം.
40 ശതമാനത്തില്‍ അധികം അംഗവൈകല്യം ഉള്ളവര്‍ക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, എസ്.സി/എസ്.ടി പഠിതാക്കള്‍ക്കും ഫീസ് അടക്കേണ്ടതില്ല. ട്രാന്‍സ് ജെന്‍ഡേഴ്‌സ് വിഭാഗക്കാര്‍ക്ക് പഠനകാലയളവില്‍ 1000 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും.





പ്രായപരിധി 17 വയസ്. ഏഴാം തരമാണ് പത്താംതരം തുല്യതാ കോഴ്‌സില്‍ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍ക്കും, പത്താം ക്ലാസില്‍ പരാജയപ്പെട്ടവര്‍ക്കും കോഴ്‌സില്‍ ചേരാം.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം.
ഫോൺ -0484 2426596, 9496877913.

Post a Comment

Previous Post Next Post
Paris
Paris