മുക്കം: എം. എ. എം. ഒ. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ് 45 & 101 ഉം താലൂക്ക് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സുമായി ചേർന്ന് എൻ. എസ്. എസ്. വോളന്റീർസിനായി പ്രാഥമിക ജീവൻ രക്ഷാ പ്രവർത്തനത്തിനുള്ള പരിശീലനം നൽകി.
എം. എ. എം. ഒ. കോളേജ് പ്രിൻസിപ്പൽ കെ. എച്ച്. ഷുക്കൂർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കുങ്കഞ്ചേരി ചടങ്ങിൽ അധ്യക്ഷനായി. ടി.ഡി.ആർ.എഫ്. ട്രൈനർ ജാബിർ മുക്കം പരിശീലനം നയിച്ചു.
തന്റെ കഠിന പ്രയത്നവും ഇച്ഛാശക്തിയും കൊണ്ട് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സെലെക്ഷൻ നേടിയ മുക്കം കാരശ്ശേരി സ്വദേശിനിയായ നിബു വിനോദിനെയും ജീവൽ പ്രവർത്തനങ്ങളിൽ മികച്ച സന്നദ്ധസേവനം നടത്തുന്ന ടി. ഡി. ആർ. എഫ്. സംഘത്തെയും ചടങ്ങിൽ പ്രിൻസിപ്പൽ ആദരിച്ചു. ആദരവ് ഏറ്റുവാങ്ങിയ നിബു വിനോദും ടി. ഡി. ആർ. എഫ്. പ്രതിനിധി അബ്ബാസ് മുക്കവും ചടങ്ങിനെ അഭിസംബോധനം ചെയ്തു സംസാരിച്ചു.
എഫ്. വൈ. യു. ജി. പി. കോളേജ് കോർഡിനേറ്ററും ഫിസിക്സ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസറുമായ ഷാഫി കെ. എം. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. കായിക വിഭാഗം ഹെഡ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുജീബ്ഹ്മാൻ, ടി. ഡി.ആർ.എഫ്. മുക്കം കോർഡിനേറ്റർ അബ്ബാസ്, പ്രോഗ്രാം ഓഫീസർ അമൃത പി. എന്നിവരും ചടങ്ങിൽ സംസാരിച്ചു. എൻ. എസ്. എസ്. സെക്രട്ടറി ഫിദ സലീം സ്വാഗതവും, അൻഷദ് നന്ദിയും പറഞ്ഞു
പ്രോഗ്രാം ഡയറക്ടർമാരായ ശിഫ അനാൻ, സിനാൻ, സമീൽ അക്മൽ, അൻഷദ്, റമീസ് എന്നിവരും സെക്രെട്ടറിമാരായ ഫിദ സലീം , ഫാദിയ, ഫാത്തിഹ്, അജ്മൽ എന്നിവരും പ്രോഗ്രാം കോർഡിനേറ്റർമാരായ റിൻഷാ, ഷാഹിദ് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment