വഖഫ് ബില്ല് : എസ്. ഡി. പി.ഐ. ചർച്ചാ സംഗമം സംഘടിപ്പിച്ചു.



കുന്നമംഗലം: കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിൽ എസ്. ഡി. പി.ഐ. കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റി കുറ്റിക്കാട്ടൂരിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു. വ്യാപാരഭൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചർച്ച സംഗമം എസ്. ഡി. പി.ഐ. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ ഉദ്ഘാടനം നിർവഹിച്ചു.




 കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലുമുള്ള ജനാധിപത്യ സംവിധാനം അട്ടിമറിച്ച് വഖഫ് സ്വത്തുക്കൾ കവർന്നെടുക്കാനുള്ള സംഘപരിവാർ കുടില തന്ത്രമാണ് ബില്ലിൽ ഒളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . അഖില കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ അബ്ദുൽ ഖാദർ കാരന്തൂർ, മാധ്യമ പ്രവർത്തകൻ അഡ്വക്കറ്റ് റഫീഖ് കുറ്റിക്കാട്ടൂർ, അഷറഫ് പെരുമണ്ണ,ഹുസൈൻ മണക്കടവ്, അസീസ് മാവൂർ എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദ് നദ്‌വി ചെയർമാനും മൊയ്ദീൻ കുട്ടി സഖാഫി ജനറൽ കൺവീനറുമായി മണ്ഡലം തല വഖഫ് സംരക്ഷണ സമിതിക്ക് രൂപം നൽകി. ബഹുജന പങ്കാളിത്തത്തോടെ വിപുലമായ വഖഫ് സംരക്ഷണ സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹനീഫ പാലാഴി അധ്യക്ഷത വഹിച്ചു. ഡോക്ടർ മുഹമ്മദ് നദ് വി സ്വാഗതവും അഷ്റഫ് കുട്ടിമോൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris