മാവൂർ : നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്,
നവംബർ 21ന് ജെ.സിഐ മാവൂർ പ്രമേഹ ബോധവൽക്കരണ ക്ലാസ് നടത്തി.
ജെ.സി.ഐ ഭവനിൽ വെച്ച് നടന്ന പ്രസ്തുത പരിപാടിയിൽ ഹൈജീൻ നേച്ചർ ക്യുവർ ഹോസ്പിറ്റൽ ഡെപ്യൂട്ടി ഫിസിഷ്യനും ഡയറക്ടറുമായ ഡോക്ടർ പി മുഹമ്മദ് ഇഖ്ബാൽ പ്രമേഹ രോഗത്തെക്കുറിച്ചും, ജീവിതശൈലി, ഭക്ഷണ രീതികളിൽ മാറ്റം വരുത്തിക്കൊണ്ട് ഡയബറ്റിസ് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് അറിവ് പകർന്നു നൽകി.
ജെ.സി.ഐ മാവൂർ പ്രസിഡൻറ് ബിജീഷ് എം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇലക്ട് രാജേഷ് കുമാർ സ്വാഗതവും, പ്രസിഡൻറ് ഇലക്ട് മുഹമ്മദ് ഷഹീൻ തരുവറ ആശംസയും, സെക്രട്ടറി ബിജു നന്ദിയും അർപ്പിച്ചു.
Post a Comment