കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് വിഭജനം ഡീലിമിറ്റേഷൻ കമ്മറ്റി നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി സി.പി.എം ഓഫീസ് കേന്ദ്രീകരിച്ചാണ് നടത്തിയത്. സാധാരണ ഗതിയിൽ പഞ്ചായത്തിലെ ക്ലാർക്കുമാർ ഫീൽഡിൽ പോയിവിവരങ്ങൾ ശേഖരിച്ച് അതിർത്തി നിശ്ചയിക്കുന്ന രീതി നടന്നില്ല എന്ന് മാത്രമല്ല പഞ്ചായത്തിൻ്റെ ഭൂമിശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത ഭൂപടമാണ് പ്രസിദ്ധീകരിച്ചതെന്നും പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ആരോപിച്ചു.
നിലവിലുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടരിയെ നിർബന്ധ ലീവെടുപ്പിച്ച് തങ്ങളുടെ ഇംഗീതത്തിനനുസരിച്ചഒരാളെ അസിസ്റ്റൻ്റ് സെക്രട്ടരിയായി കൊണ്ടു വന്ന് സെക്രട്ടരിയുടെ ചാർജ് കൊടുത്താണ് സി.പി.എം. ഈ വികൃത വാഡ് വിഭജനം നടത്തിയത്. നിലവിലുള്ള 23 വാഡ് 24 വാഡായി ഉയർത്തിയപ്പോൾ പുതുതായി നിർണയിച്ച പല വാഡുകകളിലും പ്രകൃതിദത്തമായ അതിരുകളില്ല എന്ന് മാത്രമല്ല രണ്ട് വ്യത്യസ്ഥ വാർഡുകളിലെഅതിരുകൾ ഒന്നായി മാറിയിട്ടുമുണ്ട്. വാർഡിൻ്റെ അതിർത്തിക്കുള്ളിലെ വീടുകൾ തങ്ങൾക്ക് ജയിക്കാൻ വേണ്ടി മറ്റു വാഡുകളിൽ ചേക്കേറിയിട്ടുണ്ട്. ഒരു വാർഡിൻ്റെ അതിർത്തിയും തൊട്ടടുത്ത വാർഡിൻ്റെ അതിർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. വാഡ് 9 ഉം 10 ഉം ഇതിന് ഒരു ഉഭാഹരണം മാത്രമാണ്. ഒരു വാഡിൽ ഉൾക്കൊള്ളേണ്ട ശരാശരി വീടുകളുടെ എണ്ണത്തിൽ കുറവും കൂടുതലുമാണ് മിക്കവാഡുകളിലെയു അവസ്ഥ .അതിർത്തി നിർണയിച്ച പല വാർഡുകളിലും ഇടവഴിയും നടപ്പാതയും പൂർണമായും ദൃശ്യമല്ല. വോട്ടർക്ക് തൻ്റെ തൊട്ടടുത്ത പോളിംഗ് സ്റ്റേഷനിൽ നിന്ന് വോട്ട് ചെയ്യാൻ കിലോമീറ്ററോളം ദൂരത്തിൽ പോയി വോട്ട് ചെയ്യേണ്ട അവസ്ഥയാണുള്ളത്.
ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ സ്വജനപക്ഷപാതമായി വികൃത വാഡ് രൂപത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായുംനേരിടുമെന്ന് മുന്നറിയിപ്പ് നൽകി. ചെയർമാൻ ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, എൻ.പി. ഹംസ മാസ്റ്റർ, ടി.വേലായുധൻ എം.കെ. അജീഷ് എൻ.എം. ഹുസ്സയി ൻ, എൻ.പി. ഹമീദ് മാസ്റ്റർ, കെ. ശശിധരൻ, ശിവദാസ പണിക്കർ, പി.ടി.എ.റഹിമാൻ രവി അതൃകുഴി എന്നിവർ പ്രസംഗിച്ചു.
Post a Comment