സംസ്ഥാനതല സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 3 മെഡലുകൾ കൂടി നേടി പ്രമുഖ ജീവകാരുണ്യ സംഘടനയായ സ്പർശം പുള്ളന്നൂർ പഞ്ചാബിൽ വെച്ച് ഈ മാസാവസാനം നടക്കാനിരിക്കുന്ന ദേശീയ തല മത്സരങ്ങളിലേക്ക് യോഗ്യത നേടി. വിവിധ ജില്ലകളിൽ നിന്നായുള്ള 350-ൽ പരം മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിലാണ് മികച്ച നേട്ടം കൈവരിക്കാൻ സ്പർശത്തിന് സാധിച്ചത്.
36 കിലോയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി ത്വാഹ ജുനൈദ് കെ എം. ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടിയപ്പോൾ 24 കിലോയിൽ ഹിന മുൻതഹ കെ.എം സിൽവർ മെഡൽ കരസ്ഥമാക്കി. സ്പർഷത്തിലെ മുഖ്യ ട്രെയിനർ കൂടിയായ കെ. എം അബ്ദുൽ ലത്തീഫിന്റെ മകനും മകളുമാണ് ഇരുവരും,
ഇശൽ മിഹ്റാജ് എൻ. ജെ. (D/0 നജ്മുദ്ധീൻ M P)24 കിലോയിൽ വെങ്കല മെഡലും കരസ്ഥമാക്കി.
സ്പർഷം പുളളനൂരിനെ പ്രതിനിധീകരിച്ച് വിവിധ ചാമ്പ്യൻഷിപ്പുകളിലായി 25 ഓളം മെഡലുകൾ ഇതിനോടകം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച ഗ്രേസ് മാർക്കോടു കൂടി പ്രവേശനം നേടാനും സാധിച്ചിട്ടുണ്ട്.
ലഹരി മുക്ത പുതുതലമുറയെ വാർത്തെടുക്കുക എന്ന കാലികപ്രസക്തമായ ലക്ഷ്യം മുൻനിർത്തി സ്പർശം നടത്തുന്ന യോദ്ധാവ് എന്ന പദ്ധതികൾക്ക് കീഴിലാണ് കുട്ടികൾക്കായുള്ള ആയോധന കലാ പരിശീലനവും മുതിർന്നവർക്കായുള്ള ഫിറ്റ്നസ് ക്ലാസുകളും ജിംനേഷ്യം തുടങ്ങിയവ നടന്നുവരുന്നത്.
അബ്ദുൽ ലത്തീഫ്, മുനീബ്, മിഷാന, ഹാജറ ഹിന്ദ്* തുടങ്ങിയ സ്പർശം ട്രെയിനർമാരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ മികച്ച നേട്ടം കൈവരിക്കാനായതന്നും വിജയികളേയും ട്രെയിനർമാരെയും അഭിനന്ദിക്കുന്നതായും സ്പർശം ഭാരവാഹികൾ അറിയിച്ചു.
Post a Comment