ചെറുവാടി: സ്ത്രികൾക്കെതിരെ അതിക്രമങ്ങളും ചൂഷണങ്ങളും വർധിച്ചു വരുന്ന ആധുനിക കാലഘട്ടത്തിൽ സ്ത്രീകളെ ബോധവൽക്കരിക്കുന്നതിനും സ്വയം പ്രതിരോധത്തിന് തയ്യാറാക്കുന്നതിനുമായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഇതിൻ്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ, നിയമ പഠനക്ലാസ് തുടങ്ങിയവ നടന്നു. അന്താരാഷ്ട്ര വനിത ദിനാചരണത്തിൻ്റെ ഭാഗമായാണ് പരിപാടികൾ നടന്നത്.
ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ സ്ഥാപനങ്ങളിലെ വനിത മേധാവികളായ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് എഞ്ചിനീയർ,
അലോപ്പതി, ആയുർവേദം, മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർ, വെറ്ററിനറി ഡോക്ടർ,CDPO, ICDS പാലിയേറ്റീവ് നഴ്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിത പ്രധാനാധ്യാപകർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർക്ക് ഉപഹാരങ്ങളും നൽകി.
സിഗ്നേച്ചർ ക്യാമ്പയിൻ ഗ്രാമീൺ ബാങ്ക് മാനേജർ രശ്മി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. അഡ്വ. സുധ ഹരിദ്വാർ നിയമ പഠന ക്ലാസിന് നേതൃത്വം നൽകി. മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറം, എം.ടി റിയാസ് വി.ഷംലൂലത്ത്, കെ.ജി സീനത്ത്, ഫാത്തിമ നാസർ CWF റസീന, കുടുംബശ്രീ അക്കൗണ്ടന്റ് ശ്രീകല തുടങ്ങിയവർ സംസാരിച്ചു.
Post a Comment