കൂളിമാടിന്റെ വികസന ചിറകിൽ ഒരു പൊൻ തൂവൽ കൂടി



 

കൂളിമാട് : കൂളിമാടിന്റെ വികസന നായകൻ പി ടി എ റഹീം എം എൽ എ നാളെ 26/02/25 ബുധൻ വൈകുന്നേരം അഞ്ചു മണിക്ക് കൂളിമാട് വയോജന പാർക്ക് പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയാണ്.
കൂളിമാടിന്റെ ടൂറിസം മേഖലയിൽ ഭക്ഷ്യ വിഭവങ്ങളുടെ രുചി വൈവിദ്ധ്യങ്ങൾ കൊണ്ട് അബ്ദുക്കാന്റെ മക്കാനിയും, സൈക്ക ബേക്ക്സും, പഴയ കാലങ്ങളിൽ കിങ്‌സ് ബേക്കറി യും എല്ലാം ഇതിനകം കൂളിമാടിന്റെയും അതിരുകൾ ഭേദിച്ച രുചികൂട്ടുകൾക്ക് നിറ ചാർത്തു നൽകി സമൂഹ മധ്യ ഏറെ പ്രശംസ പിടിച്ചു പറ്റിയതാണ്.




കൂളിമാട് പാലം സന്ദർശിക്കാൻ എത്തുന്നവർക്ക് വൈവിധ്യങ്ങൾ നിറഞ്ഞ എണ്ണ കടികൾ ഏറ്റവും ചിലവ് കുറഞ്ഞ വിലയിൽ നൽകി കൊണ്ട് കെ ഫൈവ് സ്ട്രീറ്റിൽ ഒരു കെ ഫൈവ് തട്ട് കട രാത്രിയിൽ കൂളിമാട് മപ്രം പാലത്തിന്റെ പശ്ചാത്തലത്തിൽ പുതു തലമുറക്കും, യാത്രക്കാർക്കും നൽകുന്ന ഹൃദ്യമായ സ്വീകരണം വാക്കുകൾക്ക് അതീതമാണ്. കൂളിമാട് ചെറുവാടി പാലത്തിനടുത്ത് ആരംഭിച്ച ടീ പെട്ടി ഇതിനോടകം നിരവധി ബ്രാഞ്ചുകൾ തുടങ്ങി വൈവിദ്ധ്യം നിറഞ്ഞ നാടൻ കടികളുടെയും, വെറൈറ്റി ചായ കളുടെയും ഒരു മാസ്മരിക ലോകമാണ്.
മന്തിയുടെയും, ബിരിയാണി യുടെയും വൈവിദ്ധ്യംങ്ങൾ കൊണ്ട് ഇതിനോടകം കൂളിമാട്ടും പരിസര പ്രദേശത്തും അറിയപ്പെട്ട അജ് വ റെസ്റ്റോറന്റ് മറ്റൊരു 
ലോകമാണ്. ബ്രോസ്റ്റഡ് ഭക്ഷണ പ്രേമികളുടെ കേരളത്തിലും വിദേശത്തും ബ്രാൻഡ് അംബാസിഡർമാരായി വിലസുന്ന യമ്മിയും അൽബൈത്തും സായാഹ്നങ്ങളിൽ നിറഞ്ഞ ജനസാന്നിധ്യമാണ്.
അങ്ങിനെ സായാഹ്നംങ്ങളിൽ കൂളിമാട് എത്തുന്നവർക്കായി കുന്നമംഗലം മണ്ഡലത്തിന്റെ എം എൽ എ പി ടി എ റഹീമിന്റെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും ഇരുപത്തഞ്ച് ലക്ഷം രൂപ നിർവഹിച്ചു കൂളിമാട് മപ്രം പാലത്തിന്റെ അടിയിൽ ഒരേക്കറോളം വരുന്ന മനോഹരമായ മണൽ തിട്ട പ്രഭാതങ്ങളിൽ മെക് സെവൻ പരിശീലന വേദി യായി ഇതിനോടകം പ്രസിദ്ധമാണ്. അവിടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കപ്പെടുന്ന വയോജന പാർക്ക് തീർച്ചയായും വ്യാപാര മേഖലക്ക് ഒരു പുതു ജീവൻ നൽകും എന്ന പ്രതീക്ഷയിലാണ് കൂളിമാട്ടെ വ്യാപാരി സമൂഹം.

റിപ്പോർട്ട് : സഫറുള്ള കൂളിമാട് 

Post a Comment

Previous Post Next Post
Paris
Paris