തിരുവനന്തപുരം :
വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടി കേരളം. കൊല്ലപ്പെട്ട സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. പ്രതി അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്
പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. അഫാന്റെ കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നു പൊലീസ്. പാങ്ങോട് താമസിക്കുന്ന, പിതാവിന്റെ അമ്മയോടു (മുത്തശ്ശി) പണയം വയ്ക്കാനായി അഫാന്‍ പലവട്ടം സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സല്‍മാബീവി സ്വര്‍ണം നല്‍കിയില്ല. തിങ്കളാഴ്ച വീട്ടിലെത്തിയ അഫാന്‍ മുത്തശ്ശിയെ കൊന്നു സ്വര്‍ണം കൈക്കലാക്കി. വെഞ്ഞാറമൂട്ടിലെത്തി ഇതു പണയം വച്ചു. ഈ പണം ഉപയോഗിച്ച് ബൈക്കില്‍ പെട്രോള്‍ അടിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്
പിതൃസഹോദരനായ ലത്തീഫ് സ്വത്തു നല്‍കാത്തതിൽ അഫാന് അമർഷം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ, കാന്‍സര്‍ രോഗിയായ അമ്മയ്‌ക്കൊപ്പം ജീവനൊടുക്കാന്‍ അഫാന്‍ മുന്‍പു തീരുമാനിച്ചിരുന്നുവത്രെ. അമ്മയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. മരിക്കാതിരുന്നപ്പോൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു
പെൺസുഹൃത്തായ ഫര്‍സാനയുടെ കയ്യില്‍ നിന്ന് അഫാന്‍ സ്വര്‍ണം വാങ്ങി പണയം വച്ചിരുന്നതായും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്, പാങ്ങോട് പൊലീസ് സ്‌റ്റേഷനുകളിലായി 3 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അഫാന്‍ പൊലീസ് നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൊഴി എടുക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല. അഫാന്റെ മൊഴി എടുത്താല്‍ മാത്രമേ ഫര്‍സാനയുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാകൂ എന്നാണ് പൊലീസ് പറയുന്നത്
ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റ് കടം വീട്ടാനുള്ള ശ്രമവും അഫാൻ നടത്തിയിരുന്നു. ഫര്‍സാനയുമായുള്ള അഫാന്റെ ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഫര്‍സാനയില്‍നിന്നു പലപ്പോഴായി അഫാന്‍ പണം വാങ്ങിയിട്ടുണ്ട്. ഇതില്‍ കുറച്ച് തിരികെ കൊടുത്തു. ഇനിയും പണം തിരികെ നല്‍കാനുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലി അഫാനും അമ്മയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. ഇക്കാര്യം അമ്മ വിദേശത്തുള്ള പിതാവിനെ ഫോണില്‍ അറിയിച്ചിരുന്നു
Post a Comment