ചേന്ദമംഗലൂരിൽ 10 ഏക്കർസ്ഥലത്ത് തണ്ണിമത്തൻ കൃഷി ഒരുങ്ങുന്നു



ചേന്ദമംഗലൂർ നെൽകൃഷി കൊയ്തു കഴിഞ്ഞ പാടത്ത് 10 ഏക്കർ സ്ഥലത്ത് തണ്ണിമത്തൻ കൃഷി തുടക്കം കുറിച്ചു.ശാസ്ത്രീയമായ കൃഷിരീതി അവലംബിച്ചുകൊണ്ട് തുടക്കം കുറിച്ച തണ്ണിമത്തൻ കൃഷി കഴിഞ്ഞവർഷവും പുൽപ്പറമ്പിൽ നടത്തിയിരുന്നെങ്കിലും ഇപ്പോൾ വിപുലമായി പത്ത് ഏക്കർ സ്ഥലത്താണ് കൃഷി ഒരുക്കിയിരിക്കുന്നത്.





തണ്ണിമത്തൻ കൃഷിതൈ നടൽ കർമ്മം ഡിവിഷൻ കൗൺസിലർ ഗഫൂർ മാസ്റ്ററുടെ അധ്യക്ഷതയിൽ മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു നിർവഹിച്ചു.
2024 -25 വർഷത്തെ കൃഷി സമൃദ്ധി പദ്ധതിയിൽ ഉൾപ്പെട്ട മുക്കം നഗരസഭ കൃഷിഭവനിൽ ഉൾപ്പെട്ട രാഷ്ട്രീയ കൃഷി വികാസ് യോജന , സ്റ്റേറ്റ് ഹോൾട്ടി കൾച്ചർ മിഷൻ പദ്ധതിയിലാണ് ഹൈടെക് രീതിയിൽ കൃഷിയിരിക്കുന്നത്.
ചടങ്ങിൽ മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ജിഷ , അസിസ്റ്റൻറ് കൃഷി ഡയറക്ടർ ശ്രീവിദ്യ, മുക്കം കൃഷി ഓഫീസർ ടിൻസി ടോം, പെരുവാട്ടിൽ കുഞ്ഞൻ,മുഹമ്മദ് ടി കെ , ഇബ്രാഹിം കെപിസി, പി.പി. അബൂബക്കർ മാസ്റ്റർ,മൈമൂന പി.കെ,ഫാത്തിമ എൻ കെ തുടങ്ങിയവർ സന്നിഹിതരായി.
വാലില്ലാപ്പുഴ സ്വദേശി അബ്ദുൽ ഖാദർ, മലപ്പുറം സ്വദേശി സൈഫുള്ള, വാഴക്കാട് സ്വദേശി സലീം എന്നിവരാണ് വിപുലമായ രീതിയിൽ ആധുനിക സംവിധാനത്തോടെ തണ്ണിമത്തൻ കൃഷിയിറക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris