അതായത് നിലവില്‍ 2015ല്‍ ഫോട്ടോ അപ്ലോഡ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് (കൃത്യം 10 വര്‍ഷം കഴിഞ്ഞവര്‍) പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടി വരും. 2015ല്‍ ഫോട്ടോ അപ്ലോഡ് ചെയ്ത മാസവും തീയതിയും കണക്കിലെടുത്താണ് 10 വര്‍ഷ കാലാവധി കണക്കാക്കുന്നത്.
ഫോട്ടോയുടെ കാലാവധി 10 വര്‍ഷം പിന്നിട്ടാല്‍ നോട്ടിഫിക്കേഷനുകളില്‍ നിങ്ങള്‍ 'ഇന്‍എലിജിബിള്‍' എന്നാകും കാണിക്കുക. പുതിയ ഫോട്ടോ അപ്ലോഡ് ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും. ഒപ്പം ഫോട്ടോയുടെ താഴെ നിങ്ങളുടെ പേരും, ഫോട്ടോ എടുത്ത തീയതിയും ഉള്‍പ്പെടുത്തണം. പിഎസ്‌സി നിര്‍ദ്ദേശിക്കുന്ന സൈസിലാകണം ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്.
പ്രൊഫൈലിലെ 'രജിസ്ട്രേഷൻ കാർഡ്' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉദ്യോഗാർത്ഥികള്‍ക്ക് പ്രൊഫൈലിലെ വിശദാംശങ്ങള്‍ കാണാൻ കഴിയും. ആവശ്യമെങ്കില്‍ അതിന്റെ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്.
വ്യക്തിഗത വിവരങ്ങളുടെ കൃത്യതയ്ക്കും പാസ്‌വേഡിന്റെ രഹസ്യസ്വഭാവത്തിനും ഉദ്യോഗാർത്ഥികള്‍ക്കായിരിക്കും ഉത്തരവാദിത്തമെന്ന് പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് , ഉദ്യോഗാർത്ഥികള്‍ പ്രൊഫൈലിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം.
Post a Comment