താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവത്തിന് പിന്നിൽ ബന്ധു; അന്വേഷണം ഊർജിതം



കോഴിക്കോട്: താമരശ്ശേരിയിൽ 13കാരി ഫാത്തിമ നിദയെ കാണാതായ സംഭവത്തിന് പിന്നിൽ ബന്ധുവെന്ന് പൊലീസ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ബന്ധുവായ യുവാവിൻ്റെ കറുപ്പ് നിറത്തിലുള്ള പൾസർ ബൈക്കിൽ കുട്ടിയെ കൊണ്ടുപോയെന്നാണ് സൂചന. പെരുമ്പള്ളി ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദയെയാണ് കാണാതായത്. 




മാർച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മലപുറത്തുള്ള വീട്ടിൽനിന്നും പുതുപ്പാടി ഹൈസ്കൂളിൽ പരീക്ഷ എഴുതാൻ പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു

Post a Comment

Previous Post Next Post
Paris
Paris