തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളുകളിടെ വേതനത്തിൽ പുതിയ മാറ്റം. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് കേന്ദ്ര സർക്കാർ 69 രൂപയാക്കി ഉയർത്തി. കേരളത്തിൽ 23 രൂപയാണ് വർധിപ്പിച്ചത്. സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമീണ വികസന മന്ത്രാലയ മാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി ഉണ്ടായിരിക്കുന്നത്.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും വേതന നിരക്ക് വർധിപ്പിച്ചു. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 7 രൂപ വർധിപ്പിച്ചു. ഏറ്റവും കൂടുതൽ തുക വർധിപ്പിച്ചത് ഹരിയാനയിലാണ് 26 രൂപയാണ് സംസ്ഥാനത്തു വർധിപ്പിച്ചത് ഇതോടെ ഹരിയാനയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം 400 രൂപയിലെത്തും. ആദ്യമായാണ് ഇത്തരത്തിൽ ഒരു സംസ്ഥാനത്തെ തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയാകുന്നത്.തത്സമയം
2005ലെ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിയമത്തിലെ സെക്ഷന്‍ ആറിലെ സബ് സെക്ഷന്‍ ഒന്ന് പ്രകാരമുള്ള വേതന നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ടാണ് മന്ത്രാലയം പുതുക്കിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നന്നത്. ഏപ്രില്‍ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
Post a Comment